ഉബുണ്ടു Ubuntu


പ്രമുഖ ഗ്നു/ലിനക്സ് വിതരണമായ ഡെബിയൻ ഗ്നു/ലിനക്സ് ആധാരമാക്കി നിർമ്മിച്ചിരിക്കുന്ന ഒരു സ്വതന്ത്ര കമ്പ്യൂട്ടർ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉബുണ്ടു. വളരെ അധികം ജനപ്രീതിയാർജ്ജിച്ചൊരു ലിനക്സ് വിതരണമാണിത്. ദക്ഷിണാഫ്രിക്കൻ വ്യവസായിയായ മാർക്ക് ഷട്ടിൽവർത്തിന്റെ നേതൃത്വത്തിലുള്ള കാനോനിക്കൽ ലിമിറ്റഡ് എന്ന കമ്പനിയാണ്‌ ഉബുണ്ടു സ്പോൺസർ ചെയ്യുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയറായ ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പേര് ദക്ഷിണാഫ്രിക്കയിലെ ഉബുണ്ടു തത്ത്വചിന്തയിൽ നിന്നും സൃഷ്ടിച്ചതാണ്

ലളിതമായ ഇൻസ്റ്റലേഷനും ഉപയോഗക്ഷമതയുമുള്ള തുടർച്ചയായി നവീകരിക്കുന്ന, സ്ഥിരതയുള്ള ഓപ്പറേറ്റിങ് സ്റ്റിസ്റ്റമാണ് ഉബുണ്ടു.

ഉബുണ്ടുവിന്റെ പുതിയ പതിപ്പുകൾ എല്ലാ ആറുമാസവും പുറത്തിറങ്ങുന്നു. അതിനു ശേഷം 18 മാസം ആ പതിപ്പിന്‌ സഹായങ്ങളും ലഭ്യമാണ്‌. എൽ.ടി.എസ് (LTS - Long Term Support) എന്നറിയപ്പെടുന്ന പതിപ്പുകൾ രണ്ട്‌ വർഷം കൂടുമ്പോൾ പുറത്തിറങ്ങുന്നു. ഇത്തരം പതിപ്പുകളുടെ ഡെസ്ക്‌ടോപ്പ് പതിപ്പുകൾക്ക് 3 വർഷവും, സെർവർ പതിപ്പുകൾക്ക് 5 വർഷവും ഔദ്യോഗിക സഹായം ലഭ്യമാണ്‌. പുറത്തിറങ്ങിയ ഏറ്റവും പുതിയ പതിപ്പ് ഉബുണ്ടു 10.04 (ലൂസിഡ് ലിൻ‌ക്സ്-Lucid Lynx) ആണ്‌. ഇത് ഏപ്രിൽ 29 2010-ന്‌ പുറത്തിറങ്ങി.

ഉബുണ്ടുവിന്റെ സൃഷ്ടി

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കമായപ്പോഴേക്കും സാമൂഹിക പങ്കാളിത്തത്തോടെ ഗ്നു/ലിനക്സ് ഏറെ വളർന്നുവെങ്കിലും സാധാരണ ഉപയോക്താക്കൾക്ക് ഉപയോഗിക്കാൻ അപ്പോഴും ബുദ്ധിമുട്ടായിരുന്നു. സാങ്കേതികമായി യാതൊരു അറിവുമില്ലാത്തയാൾക്കും ഉപയോഗിക്കാൻ പറ്റുന്ന വിൻഡോസ് എന്ന ഓപ്പറേറ്റിങ് സിസ്റ്റം വഴി മൈക്രോസോഫ്റ്റ് വിപണിയിൽ പിടിമുറുക്കിക്കഴിഞ്ഞിരുന്നു. പക്ഷെ വിൻഡോസ് അതിന്റെ ഉപഭോക്താക്കൾക്ക് അത് ഉപയോഗിക്കാനുള്ള അനുമതി മാത്രമാണ്‌ നൽകിയിരുന്നത്. സാങ്കേതികവിദ്യാ വ്യവസായ സംരംഭകനായ മാർക്ക് ഷട്ടിൽവർത്തിന് ഈ രീതി സ്വീകാര്യമായി തോന്നിയില്ല. ഗ്നു/ലിനക്സിനേറെ ഗുണമുണ്ടെങ്കിലും അത് വൈദഗ്ദ്ധ്യമുള്ളവർക്കു മാത്രം ഉപയോഗിക്കാൻ കഴിയുന്ന ഒന്നായതു കൊണ്ടാണ് ഇപ്രകാരം സംഭവിച്ചതെന്നും, ഇതു ദോഷകരമായ സ്ഥിതിയാണെന്നും ഷട്ടിൽവർത്ത് കരുതുകയും ലളിതമായ രീതിയിൽ ഉപയോഗിക്കാവുന്ന ഈ പദ്ധതി പ്രോത്സാഹിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഉബുണ്ടു തത്ത്വചിന്തയിൽ ആകൃഷ്ടനായിരുന്നതിനാൽ ഷട്ടിൽ വർത്ത് ഈ പദ്ധതിയ്ക്ക് ഉബുണ്ടു എന്നു തന്നെ പേരു നൽകി. ഓരോ ആറുമാസത്തിലും പുതിയ പതിപ്പിറക്കുന്ന വിധത്തിലാണ് പദ്ധതി. ഓരോ പതിപ്പിനും പതിനെട്ടുമാസവും, ദീർഘകാല സേവന പതിപ്പുകൾക്ക് മൂന്നു വർഷവും ഉബുണ്ടുവിന്റെ സൗജന്യസേവനം ലഭ്യമായിരിക്കും.


വിശേഷ ഗുണങ്ങൾ

ഉബുണ്ടു ലക്ഷ്യം വെയ്ക്കുന്നത് ഉപയോഗക്ഷമതയ്ക്കും സുരക്ഷയ്ക്കുമാണ്. ഉബുണ്ടുവിന്റെ യൂബിക്വിറ്റി ഇൻസ്റ്റോളർ അതിനെ ഹാർഡ് ഡിസ്കിലേയ്ക്ക് ലൈവ് സിഡിയിൽ നിന്ന്, കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്യാതെ തന്നെ ഇൻസ്റ്റോൾ ചെയ്യാൻ പ്രാപ്തമാക്കുന്നു. അഭിഗമ്യതയും അന്തർദേശീകരണവും വഴി കഴിയുന്നത്ര ആൾക്കാരിലേയ്ക്ക് എത്തിച്ചേരാനും ഉബുണ്ടു ശ്രമിക്കുന്നുണ്ട്. ഉബുണ്ടു പദ്ധതി ഒരു സോഫ്റ്റ്‌വെയർ സാർവ്വലഭ്യമായിരിക്കണം എന്ന ലക്ഷ്യത്തോടെയുള്ളതാണ്, അത് ഏവർക്കും, എവിടെയും ഉപയോഗിക്കാനും പുതുക്കി നിർമ്മിക്കാനും അനുവദിക്കുന്നതായിരിക്കണം എന്ന ആശയം പങ്കു വെയ്ക്കുന്നു. പരാധീനതകൾ (ഉദാ: ദൃഷ്ടിവൈകല്യം) ഉള്ളവർക്കും, ഉപയോക്താവിനു വശമുള്ള ഭാഷയിലും ഒക്കെ സോഫ്റ്റ്‌വെയർ ഉപയോഗക്ഷമമാകണം എന്ന ഉദ്ദേശവും ഈ ആശയത്തിൽ ഉൾക്കൊള്ളുന്നു[. 5.04 പതിപ്പു മുതൽ ഉബുണ്ടുവിന്റെ സ്വതവേയുള്ള കാരക്ടർ എൻ‌കോഡിങ് UTF-8 ആണ്. ഇത് ഒട്ടനവധി റോമനിതര ലിപികളെ പിന്തുണയ്ക്കുന്ന ഒന്നാണ്. ഓപ്പൺ ഓഫീസ്, ഫയർഫോക്സ്, പിഡ്ജിൻ തുടങ്ങി നിരവധി സോഫ്റ്റ്‌വേറുകളും, ഒരു പിടി ലഘുവിനോദോപാധികളും ഒക്കെ ഉബുണ്ടു ഇൻസ്റ്റോൾ ചെയ്യുമ്പോൾ കൂടെ ഇൻസ്റ്റോൾ ആകുന്നു. ജീനോം ആണ് സ്വതവേയുള്ള ഡെസ്ക്ക്ടോപ്പ് ഇന്റർഫേസ്. വൈൻ തുടങ്ങിയ സോഫ്റ്റ്‌വേറുകൾ ഉപയോഗിച്ച് വിൻഡോസിൽ പ്രവർത്തിപ്പിക്കാവുന്ന നിരവധി സോഫ്റ്റ്‌വേറുകളും പ്രവർത്തിപ്പിക്കാവുന്നതാണ്. പരിപൂർണ്ണമായ സ്വതന്ത്ര സോഫ്റ്റ്‌വേറുകളായവ മാത്രമേ ഉബുണ്ടുവിനൊപ്പം വിതരണം ചെയ്യുന്നുള്ളു. പരിപൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ്വേറുകൾ മാത്രം ഉപയോഗിക്കണമെന്നാണ് ഉബുണ്ടുവിന്റെ ഉദ്ദേശലക്ഷ്യങ്ങളിലൊന്നാണ്. എങ്കിലും, വളരെ ചെറിയൊരളവ് സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറുകൾ - ഹാഡ് വെയർ ഫേംവെയറുകൾ - ഉബുണ്ടു ഉപയോഗിക്കുന്നുണ്ട്. അതിനു പറ്റിയൊരു ബദൽ കണ്ടെത്തുന്നതു വരെയുള്ള താത്കാലിക മാർഗ്ഗമായിട്ടാണിത്. ബഹുഭൂരിപക്ഷം ഹാഡ്‌വേർ ഭാഗങ്ങൾക്കുമുള്ള ഡ്രൈവർ ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റത്തിൽ തന്നെയുണ്ട്. ഡെബിയൻ പാക്കേജ് സിസ്റ്റം തന്നെയാണ്‌ ഉബുണ്ടുവിലുമുള്ളത്.

സുരക്ഷയ്ക്കുള്ള ഒരു മാർഗ്ഗമെന്ന നിലയിൽ ഗ്നു/ലിനക്സിലെ റൂട്ട് അംഗത്വം ഉബുണ്ടുവിൽ സജീവമല്ലാതാക്കിയിരിക്കുന്നു, പകരം സുഡോ (sudo) എന്ന സൌകര്യം ഉപയോഗിച്ച് താത്കാലിക കാര്യനിർ‌വ്വാഹക പദവി നേടിയാണ് എന്തെങ്കിലും കാര്യനിർവ്വാഹക പ്രവർത്തനങ്ങൾ ചെയ്യണമെങ്കിൽ ചെയ്യുന്നത്. ഇത് അവിദഗ്ദ്ധരായ ഉപയോക്താക്കൾ ദോഷകരമായ മാറ്റങ്ങൾ ഉണ്ടാക്കുന്നതിനേയും അങ്ങനെ സുരക്ഷ നശിപ്പിക്കാനിടയുള്ളതും തടയുന്നു. ഉബുണ്ടു ഇൻസ്റ്റോൾ ചെയ്യുമ്പോൾ ആദ്യമുണ്ടാക്കുന്ന ഉപയോക്തൃനാമത്തിന് സ്വതവേ സുഡോ ഉപയോഗിക്കാൻ കഴിയുന്നതാണ്. സുഡോ ഉപയോഗിക്കാൻ ഉപയോക്താവിന്റെ പാസ്‌വേഡ് ആണ് താക്കോൽ ആയി ഉപയോഗിക്കുന്നത്. സുഡോ ഉപയോഗിക്കാൻ കഴിവുള്ള ഉപയോക്താക്കളെ യൂസേഴ്സ് ആൻഡ് ഗ്രൂപ്സ് എന്ന ആപ്ലിക്കേഷനുപയോഗിച്ച് നിർണ്ണയിക്കാൻ കഴിയും. ഒരിക്കൽ സുഡോ ഉപയോഗിച്ച് കാര്യനിർവ്വാഹക ശേഷി കൈവരിച്ചാൽ പിന്നെ നിശ്ചയിക്കപ്പെട്ടിരിക്കുന്ന സമയത്തേയ്ക്ക് വീണ്ടും പാസ്‌വേഡ് നൽകേണ്ടതില്ല.

ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്ക് സ്വതവേയുള്ളതു പോലെ കൺസോളുകൾ ഉബുണ്ടുവിലുമുണ്ട്. ആറു കൺസോളുകളാണ് ഉബുണ്ടുവിലുള്ളത്. Ctrl+Alt+F1 മുതൽ Ctrl+Alt+F6 വരെയുള്ള സംയുക്ത കീബോർഡ് ബട്ടൺ ഞെക്കലുകൾ വഴി ഓരോ കൺസോളിലുമെത്താവുന്നതാണ്. ഗ്രാഫിക്കൽ യൂസർ ഇന്റർഫേസിൽ നിന്ന് അഥവാ ഡെസ്ക്ക്ടോപ്പിൽ നിന്നാണ് കൺസോളിലെത്തിയതെങ്കിൽ Ctrl+Alt+F7 ഞെക്കി ഡെസ്ക്ൿടോപ്പിൽ തിരിച്ചെത്താവുന്നതാണ്. കൺസോൾ ഉപയോഗിക്കുന്നതിനു പകരം മിക്ക സന്ദർഭങ്ങളിലും കമാൻഡ് ലൈൻ (ടെർമിനൽ) ഉപയോഗിച്ചാൽ മതിയാവും.

എല്ലാ ഗ്നു/ലിനക്സ് സിസ്റ്റങ്ങൾക്കുമുള്ള പോലെ വിർച്ച്വൽ ഡെസ്ക്ക്ടോപ്പുകൾ ഉബുണ്ടുവിലും ഉണ്ടാക്കാവുന്നതാണ്. ഇത്തരത്തിലുള്ള 36 ഡെസ്ക്ക്ടോപ്പുകൾ വരെ ഉബുണ്ടുവിലുണ്ടാക്കാം. ഇവ ഓരോന്നിനേയും പ്രത്യേകം പ്രത്യേകം മോണിട്ടർ പോലെ ഉപയോഗിക്കാവുന്നതാണ്.

ഉബുണ്ടു സാധാരണ ലൈവ് സി.ഡി. ആയി ഉപയോഗിക്കാവുന്നതാണ്. അതായത് പ്രത്യേകിച്ച് ഇൻസ്റ്റോൾ ചെയ്യാതെ തന്നെ സിഡിയിൽ നിന്നും ബൂട്ടു ചെയ്ത് കമ്പ്യൂട്ടറിൽ പ്രവേശിക്കാനും കമ്പ്യൂട്ടർ സാധാരണ പോലെ തന്നെ ഉപയോഗിക്കാനും കഴിയുന്നതാണ്. ഏതാനം ചില ഗുണങ്ങൾ ഇത്തരത്തിൽ ഉപയോഗിക്കുമ്പോൾ ലഭിക്കില്ല എന്നേയുള്ളു. അതുപോലെ തന്നെ യു.എസ്.ബി. ഉപകരണങ്ങളിൽ നിന്നും ബൂട്ടു ചെയ്തു കേറാൻ കഴിവുള്ള ബയോസുള്ള (BIOS) കമ്പ്യൂട്ടറുകൾക്കായി ലൈവ് യു.എസ്.ബി. നിർമ്മിക്കാനും ഉബുണ്ടു ഉപയോഗിച്ച് സാധിക്കുന്നതാണ്. ലൈവ് സി.ഡി. പോലെ തന്നെ ലൈവ് യു.എസ്.ബി. ഉപയോഗിക്കാൻ കഴിയും. അതേ പോലെ, ബയോസിൽ പിന്തുണയുള്ള കമ്പ്യൂട്ടറിൽ ഒരു യു.എസ്.ബി. ഡ്രൈവിൽ ഉബുണ്ടു ഇൻസ്റ്റോൾ ചെയ്യാനും അതിൽ തന്നെ ക്രമീകരിച്ചു സൂക്ഷിക്കാനും കഴിയും. യു.എസ്.ബി. ഡ്രൈവുകൾക്ക് ബയോസ് പിന്തുണയുള്ള മറ്റു കമ്പ്യൂട്ടറുകളിലും പിന്നീട് ഇതേ യു.എസ്.ബി. ഡ്രൈവ് ഉപയോഗിച്ച് പ്രവേശിക്കാൻ കഴിയും. ഇത് കൊണ്ടു നടക്കാവുന്ന ഒരു ഓപ്പറേറ്റിങ് സിസ്റ്റം സാധ്യമാക്കുന്നു.

വിൻഡോസിൽ നിന്ന് ഉബുണ്ടുവിലേയ്ക്ക് മാറുന്ന ആൾക്കാർക്ക് സഹായകമാകുന്ന വിധം വിൻഡോസിൽ ശേഖരിച്ചു വെച്ചിട്ടുള്ള ബുക്ക്മാർക്ക് പോലുള്ള വിവരങ്ങളും, വാൾപേപ്പറുകളും, മറ്റു സജ്ജീകരണങ്ങളും ഉബുണ്ടുവിലേയ്ക്ക് ഇറക്കുമതി ചെയ്യാവുന്നതാണ്.


അവലംബം: - wikipedia.org

Comments

  1. Hope you are happy with Ubuntu 10.04

    ReplyDelete
  2. i am also installed and using ubuntu10.10. i am not a computer professional,but i have some doubts about using ubuntu pls give me your contact number for some clarifications if you don,t mind. my number is 09969623854 0r panickerarun.arun@gmail.com

    ReplyDelete

Post a Comment

Popular Posts